കലബുറഗി റാഗിങ്: ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ബംഗളൂരു: കലബുറഗി നഴ്സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിനിരയായ കേസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതിയും തള്ളി. പ്രോസിക്യൂഷന്‍െറ വാദം അംഗീകരിച്ചാണ് ബുധനാഴ്ച ഹൈകോടതിയുടെ കലബുറഗി ബെഞ്ച് ഇരുവരുടെയും അപേക്ഷ തള്ളിയത്. വിദ്യാര്‍ഥികളെ ആഗസ്റ്റ് അഞ്ചുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു.
ഒന്നാംപ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ, ഇവരുടെ ജാമ്യാപേക്ഷ കലബുറഗി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. മൂന്നാംപ്രതി ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.