???????????? 16?? ??????? ???????? ??????????????? ??????????? ??????? ??????? ????????????? ??????

യുവാക്കളെ ആയുധമെടുപ്പിക്കരുത് -പാകിസ്താനോട് ആഭ്യന്തരമന്ത്രി

ശ്രീനഗര്‍: കശ്മീരുമായി ആവശ്യാനുസരണമുള്ള ബന്ധമല്ല, മറിച്ച് വൈകാരിക ബന്ധംതന്നെയാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രണ്ടു ദിവസത്തെ സംസ്ഥാന സന്ദര്‍ശനം അവസാനിപ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്നാഥ് സിങ് നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് സാധാരണനില തിരികെ കൊണ്ടുവരുന്നതിന് ജനങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം, പാകിസ്താന്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതിനെതിരെ ശക്തമായി പ്രതികരിച്ചു.

പാകിസ്താന്‍ തീവ്രവാദത്തിന്‍െറ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കെതന്നെ കശ്മീരിലെ യുവാക്കളോട് ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. കശ്മീരില്‍ സമാധാനം തിരിച്ചത്തെിക്കാനാഗ്രിക്കുന്ന ആരുമായും കേന്ദ്രം ചര്‍ച്ചകള്‍ക്ക് തയാറാകും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കാം. മൂന്നാംകക്ഷി വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. കശ്മീരില്‍ പാകിസ്താന്‍ ചെയ്യുന്നത് ‘വിശുദ്ധ’മായ കാര്യമല്ല. അവര്‍ അവരുടെ മനോഭാവം മാറ്റണം. പരിക്കേറ്റവര്‍ക്ക് ഡല്‍ഹി എയിംസില്‍ ചികിത്സയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്.

സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് അവരെ ബോധ്യപ്പെടുത്തും -അദ്ദേഹം പറഞ്ഞു. കശ്മീര്‍ യുവാക്കളോട് കല്ളേറ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് സുരക്ഷാസേനയോടും ആവശ്യപ്പെട്ടു. പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിലുള്ള ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും സംസ്ഥാനത്തെ മന്ത്രിമാരും കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് പി.ഡി.പി, നാഷനല്‍ കോണ്‍ഫറന്‍സ്, ബി.ജെ.പി പ്രതിനിധികളുമായി രാജ്നാഥ് പ്രത്യേകം ചര്‍ച്ചയും നടത്തി. പാകിസ്താനുമായും വിഘടനവാദി നേതാക്കളുമായും ഗുണകരമായ സംഭാഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് സംഘം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘമാണ് പാര്‍ട്ടിയെ പ്രതിനിധാനംചെയ്ത് രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.