രാജ്നാഥ് സിങ് കശ്മീരില്‍; സമാധാനം പുന:സ്ഥാപിക്കാന്‍ ആഹ്വാനം

ശ്രീനഗര്‍: സംഘര്‍ഷം അവസാനിപ്പിച്ച് കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വിവിധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായാണ് ആഭ്യന്തരമന്ത്രി താഴ്വരയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തുന്നത്.
ആഭ്യന്തര മന്ത്രി 15ഓളം സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും ശ്രീനഗറിലെ വ്യാപാരികളുടെ സംഘടന കൂടിക്കാഴ്ച ബഹിഷ്കരിച്ചു. കശ്മീര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയടക്കം ഒരു ഡസന്‍ സംഘടനകളാണ് രാജ്നാഥിനെ കാണേണ്ടെന്ന് തീരുമാനിച്ചത്. ബുള്ളറ്റുകളും പെല്ലറ്റുകളും ഉപയോഗിച്ച് സുരക്ഷാസൈന്യം നിരപരാധികളെ കൊല്ലുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചകൊണ്ട് ഫലമുണ്ടാകില്ളെന്ന് സംഘടനകള്‍ ആരോപിച്ചു. രണ്ടു ജനകീയ സംഘടനകളും കൂടിക്കാഴ്ചക്ക് വിസമ്മതിച്ചു.
എന്നാല്‍, വിവിധ പള്ളികളിലെ ഇമാമുമാരും സിഖ് -ഹിന്ദു പ്രതിനിധികളും ജീവനക്കാരുടെ സംഘടനകളും ബോട്ട് സര്‍വിസ് നടത്തുന്ന ഏജന്‍സികളും മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ചനടത്തി. സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഓഫിസര്‍മാരുമായും അദ്ദേഹം ചര്‍ച്ചനടത്തി.
സംഭവവികാസങ്ങളെക്കുറിച്ച് കൃത്യവും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ കൈമാറാനും സമാധാനം പുന$സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനത്തെിയവരോട് രാജ്നാഥ് സിങ് ആവശ്യപ്പെട്ടതായി ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കുപ്വാര ജില്ലയില്‍ സംഘര്‍ഷത്തിനിരയായവരുടെ വീടു സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഞായറാഴ്ച രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദുല്ലയും ഞായറാഴ്ച മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, കൂടിക്കാഴ്ചക്കുള്ള ക്ഷണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നിരസിച്ചു.
ജൂലൈ ഏഴിന്  ഹിസ്ബുല്‍ മുജാഹിദീന്‍െറ യുവ കമാന്‍ഡര്‍ മുഹമ്മദ്  ബുര്‍ഹാനുദ്ദീന്‍ വാനി എന്ന ബുര്‍ഹാന്‍ മുസഫറിനെ സുരക്ഷാഭടന്മാര്‍ വെടിവെച്ചുകെന്നതിനെതുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷത്തില്‍ മൂന്നു വനിതകള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്‍െറ സന്ദര്‍ശനം. സംഘര്‍ഷത്തില്‍ മൊത്തം 3000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 200 പേര്‍ പെല്ലറ്റുകള്‍മൂലം പരിക്കേറ്റവരാണ്.
രാജ്നാഥിന്‍െറ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നാലു ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍, ശ്രീനഗറിലും കിഴക്കന്‍ കശ്മീരിലും പൊതുജനം പുറത്തിറങ്ങി നടക്കുന്നതിന് വിലക്കുണ്ട്.
താഴ്വരയില്‍ സമാധാനം തിരിച്ചുവരുകയാണെന്നും ഇന്നലെ മുതല്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കരണ്‍ നഗര്‍, റെക് ചൗക്, ചനപോറ, ഫതഹ്പൂര്‍, ചണ്ഡൂര, ബോമൈ, കാകപു, തഹാബ് എന്നിവിടങ്ങളില്‍ ചെറിയതോതില്‍ കല്ളേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.