ദയാശങ്കര്‍ സിങ്ങിന്‍റെ നാവ് പിഴുതെടുക്കുന്നയാള്‍ക്ക് 50 ലക്ഷം നല്‍കുമെന്ന് ബി.എസ്.പി നേതാവ്

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ദയാശങ്കര്‍ സിങ്ങിന്‍റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലമായി നല്‍കുമെന്ന് ചണ്ഡിഗഢിലെ ബി.എസ്.പി നേതാവ് ജന്നത്ത് ജഹാന്‍. പാര്‍ട്ടി അധ്യക്ഷ മായാവതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ദയാശങ്കര്‍ സിങ്ങിന്‍്റെ നാവു പിഴുതെടുത്താല്‍ 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് ജന്നത്ത് പ്രതികരിച്ചത്.

മായവതിയെ ലൈംഗികതൊഴിലാളിയോട് താരതമ്യപ്പെടുത്തിയ ദയാശങ്കര്‍ സിങ്ങിന്‍്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും അനുയായികളും ലക്നോവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്നും ബി.എസ്.പി ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ സിങ്ങിനെ പിടികൂടുന്നതിനായി പൊലീസ് നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തെ കണ്ടത്തൊനിയില്ല.  പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സിങ് ഒളിവില്‍ പോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ബാലിലയിലുള്ള വസതിയിലും പൊലീസ് തെരച്ചില്‍ നടത്തി. ഖോരക്പൂര്‍, ലക്നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് സിങ്ങിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ളെന്നാണ് റിപ്പോര്‍ട്ട്.
 വിവാദപ്രസ്താവനയെ തുടര്‍ന്ന് ബി.ജെ.പി ദയാശങ്കറിനെ പാര്‍ട്ടി പദവികളില്‍ നിന്നും  ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.