നളിനിയുടെ മോചന ഹരജിയില്‍ ഇടപെടാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി നല്‍കിയ മോചന ഹരജിയില്‍ ഇടപെടാന്‍ മദ്രാസ് ഹൈകോടതി വിസമ്മതിച്ചു. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന വിഷയത്തില്‍ ഇടപെടുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. സത്യനാരായണ ഹരജിയില്‍ തീര്‍പ്പുകല്‍പിച്ചത്.

അതേസമയം, ജീവപര്യന്തം തടവ് പൂര്‍ത്തിയാക്കിയ പ്രതിയെ മോചിപ്പിക്കാന്‍ സംസ്ഥാനത്തിന് അവകാശം നല്‍കുന്ന ആര്‍ട്ടിക്ള്‍ 161 ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് അപേക്ഷ നല്‍കാനും നടപടിയുണ്ടായില്ളെങ്കില്‍ മേല്‍കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. 72ാം വകുപ്പ് പ്രകാരം മാപ്പുനല്‍കാന്‍ രാഷ്ട്രപതിക്കുള്ള അവകാശത്തിന് തുല്യമാണ് 161ാം വകുപ്പ് പ്രകാരം സംസ്ഥാന ഗവര്‍ണര്‍ക്കുള്ളത്. ഈ നിയമപ്രകാരം തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം കോടതി തള്ളി. ഗവര്‍ണറുടെ ഭരണഘടനാ അധികാരത്തില്‍ ഇടപെടുന്നില്ളെന്ന് കോടതി വ്യക്തമാക്കി. നളിനി നല്‍കിയ ഹരജിയില്‍ തമിഴ്നാട് സര്‍ക്കാറും കേന്ദ്രസര്‍ക്കാറും മദ്രാസ് ഹൈകോടതിയില്‍ മറുപടി നല്‍കിയിരുന്നു.
ആര്‍ട്ടിക്ള്‍ 161 പ്രകാരം മോചനം നല്‍കണമെന്ന് മറ്റൊരു പ്രതിയായ പേരറിവാളനും ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.