ബി.ജെ.പിയിൽ തുടരുമെന്ന്​​ സിധുവി​െൻറ ഭാര്യ നവജോത്​ കൗർ

ചണ്ഡിഗഢ്​​: നവജോത്​ സിങ്​ സിധു എം.പി സ്ഥാനം രാജിവെച്ച്​ പാർട്ടി വി​െട്ടങ്കിലും താൻ ബി.ജെ.പിയിൽ തുടരുമെന്ന്​ സിധുവി​െൻറ ഭാര്യ നവജോത്​ കൗർ. ഇതുവരെ ബി​.െജ.പിയിൽ നിന്ന്​ രാജിവെച്ചിട്ടില്ലെന്നും ഇപ്പോഴും ത​െൻറ മണ്ഡലത്തിന്​ വേണ്ടി പ്രവർത്തിക്കുന്നതായും നവജോത്​ കൗർ പറഞ്ഞു.

പഞ്ചാബ്​ നിയമസഭയിൽ ബി​.െജ.പി എം.എൽ.എയാണ്​ നവജോത്​ കൗർ. അമൃത്​സർ ഇൗസ്​റ്റ്​ മണ്ഡലത്തെയാണ്​ നവജോത്​ കൗർ പ്രതിനിധീകരിക്കുന്നത്​. കഴിഞ്ഞ ഏപ്രിൽ ഒന്നിന്​ എം.എൽ.എ സ്ഥാനം രാജിവെച്ചതായി കൗർ അറിയിച്ചെങ്കിലും പിന്നീട്​ വിഡ്​ഢി ദിനത്തിലെ തമാശയെന്ന്​ പറഞ്ഞ്​ തീരുമാനം പിൻവലിക്കുകയായിരുന്നു.

മുൻക്രിക്കറ്റ്​ താരവും ബിജെപിയുടെ രാജ്യസഭാംഗവുമായിരുന്ന നവജോത്​ സിങ്​ സിദ്ദു  തിങ്കളാഴ്​ചയാണ്​ എം.പി സ്ഥാനം രാജിവെച്ച്​ പാർട്ടി വിട്ടത്​. ബി.ജെ.പി വിട്ട സിധു പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്​മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുമെന്ന്​ സൂചനയുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.