അലീഗഢ് വി.സിയും ബി.ജെ.പി എം.പിയും കത്തുയുദ്ധത്തില്‍

ലഖ്നോ: തന്നെ മതമൗലികവാദിയായി ഉയര്‍ത്തിക്കാണിച്ച് മതനിരപേക്ഷതയെ ചോദ്യംചെയ്യരുതെന്നും നഗരത്തില്‍ സമാധാനം പുലരാന്‍ സഹായിക്കണമെന്നും ബി.ജെ.പി എം.പിക്ക്  അലീഗഢ് മുസ്ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ (റിട്ട.)സമീറുദ്ദീന്‍ ഷായുടെ മറുപടി. അലീഗഢ് മുസ്ലിം സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നഷ്ടപ്പെട്ടാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന പ്രസ്താവനയിലൂടെ വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി എം.പി സതീഷ് ഗൗതം വി.സിക്ക് കത്തയച്ചിരുന്നു. വി.സി ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തില്‍ വിശ്വസിക്കുന്നില്ളെന്നും എം.പി ആരോപിച്ചിരുന്നു. സമീപകാലത്ത് പല സര്‍വകലാശാലകളും അക്രമപ്രതിഷേധരീതികള്‍ക്ക് അരങ്ങായപ്പോഴും രാജ്യത്തിന്‍െറ സമാധാനവും മതേതരത്വവും അപകടത്തിലാക്കുന്ന ഒന്നും അലീഗഢിലെ വിദ്യാര്‍ഥികളില്‍നിന്നുണ്ടായില്ളെന്നതില്‍ എം.പി അഭിനന്ദിക്കേണ്ടതുണ്ടെന്നും വി.സി പറഞ്ഞു. തന്‍െറ പ്രസ്താവനയെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നെങ്കില്‍ നേരിട്ട് ചോദിക്കാമായിരുന്നെന്നും കത്തെഴുതി താന്‍ വായിക്കുന്നതിനു മുമ്പ് അത് പ്രസിദ്ധപ്പെടുത്തേണ്ടതില്ലായിരുന്നെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.