Posted On
date_range Updated On
date_range യു.പി വ്യാജമദ്യ ദുരന്തം: മുഖ്യപ്രതി പിടിയില്‍; മരണം 24 ആയി
ലഖ്നോ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണം 24 ആയി. പ്രധാനപ്രതി ശ്രീപാലിനെ ശനിയാഴ്ച രാത്രി നയാഗാവ് മേഖലയില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തത്തെുടര്‍ന്ന് കഴിഞ്ഞദിവസം മൂന്ന് എക്സ്സൈസ് ജീവനക്കാരടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ലുഹാരി ദര്‍വാജ, ലോഖേര എന്നീ ഗ്രാമങ്ങളിലെ നിരവധിയാളുകള്‍ മദ്യം കഴിച്ചതിനത്തെുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ശനിയാഴ്ച രാത്രി 14 പേര്‍ മരിച്ചു. ആറുപേരുടെ കാഴ്ച നഷ്ടപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.