ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്ലാമിക മത പ്രഭാഷകൻ സാക്കിർ നായികിനെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിങ്. ഇസ്ലാം മതത്തിെൻറ ശരിയായ അർഥവും ലക്ഷ്യവുമാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ എത്തിക്കുന്നത്. സമാധാനത്തിെൻറ പ്രചാരകനാണ് അദ്ദേഹമെന്നും ദിഗ്വിജയ് സിങ് വ്യക്തമാക്കി. ബി.ജെ.പി അദ്ദേഹത്തെ തീവ്രവാദിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകരവാദത്തിന് സാകിർ നായികിെൻറ പ്രസംഗങ്ങൾ പ്രചോദനമായെന്ന് പറയുന്നവർ എന്ത് കൊണ്ടാണ് മതവികാരം വ്രണപ്പെടുന്ന തരത്തിൽ പ്രസംഗിച്ച സാധ്വി പ്രാചിക്കെതിരെയും,സാക്ഷി മഹാരാജിനെതിരെയും നേരെ നടപടിയെടുക്കാത്തതെന്നും ദിഗ്വിജയ് സിങ് ചോദിക്കുന്നു.
സാകിർ അപകടകാരിയും വർഗീയ വാദിയുമാണെങ്കിൽ എന്ത് കൊണ്ടാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെയിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്നും ദിഗ്വിജയ് സിങ് ചോദിക്കുന്നു. മതത്തിെൻറ പേരിൽ കലാപം സൃഷ്ടിക്കുന്നവർ ആരായാലും അവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.