ലണ്ടനില്‍ സിഖ് യുവാവിന് നേരെ വംശീയ അധിക്ഷേപം

ലണ്ടന്‍: മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ആരോപിച്ച് വിംബിള്‍ഡണ്‍ കാണാന്‍ അനുവദിച്ചില്ളെന്ന പരാതിയുമായി ബ്രിട്ടനിലെ സിഖ് യുവാവ് രംഗത്ത്. തനിക്ക് നേരെയുണ്ടായ വംശീയ അധിക്ഷേപത്തില്‍ പ്രതിഷേധം അറിയിച്ച് ഗോവിന്ദപാല്‍ കൂനര്‍ ഫെയ്സ്ബുക്കിലൂടെയാണ് രംഗത്തത്തെിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്‍്റെ ബ്രെക്സിറ്റ് തീരുമാനത്തിന് പിന്നാലെവിദേശികള്‍ക്ക് നേരെ വംശീയ അധിക്ഷേപങ്ങള്‍ വര്‍ധിച്ചതിനുള്ള ഉദാഹരണമാണ് തനിക്ക് നേരിട്ട ദുരനുഭവമെന്ന് ഇരുപതുകാരന്‍ പറയുന്നു.


വിംബ്ള്‍ഡണ്‍ കളി കാണാനായി രാത്രി മുഴുവന്‍ ക്യൂവില്‍ നിന്ന എന്നോട്, ചുറ്റുമുള്ളവര്‍ക്ക് അസ്വസ്ഥയുണ്ടാക്കുന്നുവെന്നും, അതിനാല്‍ പുറത്ത് പോകണമെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കുന്നു.

ദുരനുഭവത്തില്‍ ഗോവിന്ദപാലിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തത്തെി. വംശീയധിക്ഷേപത്തില്‍ പൊലീസില്‍ കേസ് കൊടുക്കണമെന്നാണ് പലരുടേയും അഭിപ്രായം.  

മണിക്കൂറുകളോളം വരിയില്‍ നിന്നതിന് ശേഷമാണ് മൈതാനത്ത് പ്രവേശിക്കാന്‍ കഴിഞ്ഞത്. തനിക്ക് നേരിട്ട ദുരനുഭവത്തില്‍ ബന്ധപ്പെട്ടവരോട് പരാതി അറിയിച്ചെന്നും യുവാവ് പറഞ്ഞു.എന്നാല്‍ ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ ഉണ്ടാകുന്നത് സഹിക്കാന്‍ കഴിയില്ളെന്നും അയാള്‍ പറഞ്ഞു.

എന്നെ അപമാനിച്ചതുപോലെയാണ് എനിക്ക് തോന്നിയത്. വിംബ്ള്‍ഡണ്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടൂര്‍ണമെന്‍്റാണ്. എന്നാല്‍ ഇനി വിംബ്ള്‍ഡണ്‍ കോര്‍ട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയുന്നില്ളെന്നും യുവാവ് പറഞ്ഞു.

 വെള്ളിയാഴ്ച്ച രാവിലെ 4.42നാണ് വരിയില്‍ നിന്നും മാറിനില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടത്. യുവാവിന്‍്റെ പെരുമാറ്റത്തില്‍ വരിയില്‍ നിന്നിരുന്ന നിരവധി പേര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നതെന്നും  വിംബ്ള്‍ഡണ്‍ അധികൃതര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.