ന്യൂഡല്‍ഹി: വിവിധ ഹൈകോടതികളിലെ ജഡ്ജിമാരുടെ ക്ഷാമം തീര്‍ക്കാന്‍ 78 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന് കൈമാറി. സംസ്ഥാന ജുഡീഷ്യല്‍ സര്‍വിസുകളിലെ ജഡ്ജിമാരും വിവിധ ബാറുകളിലെ അഭിഭാഷകരുമടങ്ങുന്നതാണ് പട്ടിക.
ഹൈകോടതികളിലെ കൊളീജിയമാണ് രണ്ട് പട്ടികകളിലായി 78 പേരുകള്‍ ശിപാര്‍ശ ചെയ്തത്. ഹൈകോടതികളില്‍നിന്ന് കേന്ദ്രത്തിലത്തെിയ പട്ടികയില്‍ പേരുള്ളവരെക്കുറിച്ച് രഹസ്യാന്വേഷണ ബ്യൂറോ അന്വേഷിച്ചശേഷമാണ് സുപ്രീംകോടതിക്ക് കൈമാറിയത്. ഇവ പരിഗണിക്കുന്ന സുപ്രീംകോടതി കൊളീജിയം പേരുകള്‍ നിര്‍ദേശിക്കും. കേന്ദ്രത്തിന് ഈ പേരുകളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പുന$പരിശോധന ആവശ്യപ്പെട്ട് വീണ്ടും കൊളീജിയത്തിലേക്ക് ഫയല്‍ തിരിച്ചയക്കാം. 34 ഹൈകോടതികളില്‍ 70 ജഡ്ജിമാരുടെ ഒഴിവാണ് നിലവിലുള്ളത്. അലഹബാദ് ഹൈകോടതിയില്‍ 82 ഒഴിവുകളുണ്ട്. പഞ്ചാബ് -ഹരിയാന ഹൈകോടതിയില്‍ 39ഉം മദ്രാസില്‍ 37ഉം ആന്ധ്രപ്രദേശ്- തെലങ്കാനയില്‍ 36ഉം കര്‍ണാടകയില്‍ 35ഉം ഒഴിവുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.