ന്യൂഡല്‍ഹി: സുരക്ഷാ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അമേരിക്കന്‍ സന്ദര്‍ശനത്തിന്. ജൂലൈ 17 മുതല്‍ അഞ്ച് ദിവസത്തേക്കാണ് സന്ദര്‍ശനം. വാഷിങ്ടണില്‍ നടക്കുന്ന ഇന്തോ-യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡയലോഗില്‍ ഇന്ത്യന്‍ സംഘത്തെ അദ്ദേഹം നയിക്കും.
ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ. ചാള്‍സ് ജോണ്‍സണ്‍ ആണ് അമേരിക്കന്‍ സംഘത്തെ നയിക്കുക. ഭീകരവിരുദ്ധ നടപടികളില്‍ പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുക, ഇന്‍റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറുക, ഇരു രാജ്യങ്ങളിലേക്കുമുള്ള പൗരന്‍മാരുടെ യാത്ര സുഗമമാക്കുക തുടങ്ങിയവയാണ് സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.