പ്രിട്ടോറിയ: പ്രധാനമന്ത്രിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചകളില്‍ ഇരുരാജ്യങ്ങളും നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ. പ്രതിരോധ മേഖലയിലെ ഉല്‍പാദനം, നിര്‍മാണം, ഖനനം എന്നിവയിലും തീവ്രവാദത്തെ നേരിടുന്നതടക്കമുള്ള വൈവിധ്യങ്ങളായ വിഷയങ്ങളിലും സജീവ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ധാരണയിലത്തെിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധ മേഖലയിലെ ഉല്‍പാദനത്തിനും യോജിച്ച രാജ്യമായി ഇന്ത്യയെ പരിചയപ്പെടുത്തി.ആഗോളവും പ്രാദേശികവുമായ വിഷയങ്ങളില്‍ ഒരുമിച്ചുള്ള മുന്നോട്ടുപോക്കിനും കൂടിക്കാഴ്ചയില്‍ ധാരണയായി. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ചേരാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കയുടെ നടപടിയില്‍ മോദി നന്ദിയറിയിച്ചു.
കൂടിക്കാഴ്ചക്കുശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരുനേതാക്കളും പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്‍െറ ആവശ്യകത പ്രത്യേകം പറഞ്ഞു. വ്യക്തിപരമായി ലോകത്തെ രണ്ട് മഹാമനീഷികളായ മഹാത്മാഗാന്ധിക്കും നെല്‍സണ്‍ മണ്ടേലക്കും ആദരവര്‍പ്പിക്കാനുള്ള അവസരമാണ് സന്ദര്‍ശനത്തിലൂടെ ലഭിച്ചതെന്ന് മോദി പറഞ്ഞു. തീവ്രവാദത്തെ നേരിടുന്നതില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും പ്രതിരോധ മേഖലയിലെ ഉല്‍പാദനത്തില്‍ ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ പരസ്പര സഹകരണത്തിന് വഴി കണ്ടത്തെുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറില്‍ ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ജേക്കബ് സുമയെ പ്രധാനമന്ത്രി ഒൗദ്യോഗികമായി ക്ഷണിച്ചു. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയടക്കമുള്ളവയില്‍ നവീകരണം വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ തങ്ങളുടെ ചര്‍ച്ചയില്‍ വന്നതായി ജേക്കബ് സുമ പറഞ്ഞു. ബ്രിക്സ്, ഇബ്സ, ജി20, ജി77 തുടങ്ങിയ കൂട്ടായ്മകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ഇരുരാജ്യങ്ങളിലെയും കമ്പനി മേധാവികളുടെ യോഗത്തില്‍ എട്ട് ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. വ്യത്യസ്ത മേഖലകളിലെ വ്യാപാര-വ്യവസായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍ ലക്ഷ്യംവെച്ചുള്ള കരാറുകള്‍ക്കാണ് ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.