Posted On
date_range Updated On
date_range കലബുറഗി റാഗിങ്: ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യമില്ല
ബംഗളൂരു: കലബുറഗി നഴ്സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥി അശ്വതി റാഗിങ്ങിനിരയായ കേസിൽ ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര എന്നിവർക്ക് കോടതി ജാമ്യം നിഷേധിച്ചു. അതേസമയം മൂന്നാം പ്രതി ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയക്ക് കോടതി ജാമ്യം അനുവദിച്ചു. അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളിയാണ് കേസ് പരിഗണിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതി, ബന്ധുക്കള്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്ന് കലബുറഗി ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി നേരത്തേ മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.