പോസ്റ്റ് ഓഫിസ് വഴി കള്ളക്കടത്ത് വ്യാപകം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലേക്ക് എഴുത്തുകളും സാധനങ്ങളും അയക്കാന്‍ ഉപയോഗിക്കുന്ന ഫോറിന്‍ പോസ്റ്റ് ഓഫിസുകള്‍ (എഫ്.പി.ഒ) വഴി കള്ളക്കടത്ത് വ്യാപകമാവുന്നതായി കസ്റ്റംസ് വകുപ്പ്. തോക്ക്, മയക്കുമരുന്ന്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഇത്തരത്തില്‍ അയക്കുന്നതായാണ് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തലസ്ഥാനത്തെ എഫ്.പി.ഒ വഴി അയച്ച 50 റൈഫിളുകളും കൈത്തോക്കുകളും തോക്കിന്‍ തിരകളും പിടികൂടിയതാണ് രാജ്യത്തിനകത്തും പുറത്തുമുള്ള സംഘങ്ങള്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായുള്ള സംശയങ്ങള്‍ ബലപ്പെടാന്‍ കാരണം. പഴയവസ്ത്രങ്ങള്‍ എന്ന് അടയാളപ്പെടുത്തിയ പെട്ടികളിലാണ് നിയമവിരുദ്ധ വസ്തുക്കള്‍ അയക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ലക്ഷങ്ങള്‍ വിലയുള്ള വിദേശ ബ്രാന്‍ഡ് സിഗരറ്റുകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 2015-2016ല്‍ 6.13 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. രാജ്യത്തെ മറ്റു എഫ്.പി.ഒകള്‍ വഴിയും കടത്ത് വ്യാപകമാണെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.