ട്രെയിന്‍ ടിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇളവുകള്‍ അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാനാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.  ടിക്കറ്റ് ബുക്കിങ്ങിനും മറ്റു സേവനങ്ങള്‍ക്കും ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കാനാണ് റെയില്‍വേയുടെ ശ്രമം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് റെയില്‍ വേയുടെ വിശദീകരണം.രണ്ടു ഘട്ടങ്ങളായാണ് ഇക്കാര്യങ്ങള്‍ ചെയ്യുക.

 ആദ്യ ഘട്ടത്തില്‍യാത്രാ ടിക്കറ്റില്‍ ഇളവുകള്‍ ലഭിക്കുന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കണമെന്ന നിബന്ധന കൊണ്ടുവരിക. 53 വിഭാഗങ്ങളിലായാണ് ടിക്കറ്റ് റെയില്‍ വേ നല്‍കുന്നത്.  15 ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുമെന്നാണ് റെയില്‍ വേ അറിയിച്ചിരിക്കുന്നത്.

രണ്ടാം ഘട്ടത്തിലായി ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കും. കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നീ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കണം.  മൂന്നാം ഘട്ടമായി സാധാരണ ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും.
 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലവിലുള്ളപ്പോഴാണ് റെയില്‍വേയുടെ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.