Posted On
date_range Updated On
date_range പാംപോർ ആക്രമണം: തീവ്രവാദികളെ സഹായിച്ച ഡ്രൈവർ പിടിയിൽ
ശ്രീനഗർ: പാംപോറിൽ സി.ആര്‍.പി.എഫ് വാഹനവ്യൂഹം ആക്രമിച്ച് എട്ട് ജവാന്മാരെ വധിച്ച സംഭവത്തിൽ തീവ്രവാദികളെ സഹായിച്ചെന്ന് കരുതുന്ന ഡ്രൈവർ അറസ്റ്റിൽ. തീവ്രവാദികളെ സംഭവ സ്ഥലത്ത് എത്തിച്ചത് എന്നു കരുതപ്പെടുന്നയാളാണ് പിടിയിലായത്. ശ്രീനഗറിൽ നിന്നും 57 കിലോമീറ്റർ അകലെയുള്ള ബാബാ രേഷിൽ നിന്നും നാല് ലശ്കറെ ത്വയ്യിബ ഭീകരരെ ടാറ്റാ സുമോ വണ്ടിയിൽ പുൽവാമ ജില്ലയിലെത്തിച്ചയാളാണ് പിടിയിലായതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ഇയാൾക്കെതിരെ നിയമ നടപടികൾ ഒന്നും എടുത്തിട്ടില്ല.
ശനിയാഴ്ചയാണ് പാംപോറിൽ സി.ആർപി.എഫിന്‍റെ വാഹനവ്യൂഹത്തിന് നേർക്ക് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനുൾപ്പെടെ എട്ട് ജവാൻമാർ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.