കിഴക്കൻ ഡൽഹിയിലെ ബേക്കറിയിൽ സ്ഫോടനം; മൂന്നു മരണം

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ബേക്കറിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. പുലർച്ചെ 5.30ന് കിഴക്കൻ ഡൽഹിയിലെ ഖുറേജി മേഖലയിലാണ് സംഭവം.


ബേക്കറിയിലെ ഒാവനാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം. അഗ്നിശമനസേനയും ബോംബ് സ്ക്വാഡും പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.