വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാതെ കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസില്ല –കേന്ദ്ര ഹജ്ജ് ചെയര്‍മാന്‍

നെടുമ്പാശ്ശേരി: ജംബോ ഉള്‍പ്പെടെ വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ അനുമതി ലഭിക്കുന്നതുവരെ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് പുന$സ്ഥാപിക്കാന്‍ കഴിയില്ളെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് അലി കൈസര്‍ എം.പി വ്യക്തമാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഹജ്ജ് ഒരുക്കം വിലയിരുത്തിയശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകരില്‍ 85 ശതമാനം പേര്‍ക്കും കരിപ്പൂരില്‍നിന്നുളള യാത്രയാണ് സൗകര്യമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍, എന്തിന്‍െറ പേരിലായാലും സുരക്ഷ കാര്യങ്ങളില്‍ വിട്ടുവീഴ്ച സാധ്യമല്ല. നെടുമ്പാശ്ശേരിയില്‍ പ്രതീക്ഷിച്ചതിലേറെ സൗകര്യങ്ങളുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സര്‍ക്കാറും വിമാനത്താവള കമ്പനിയും ഹജ്ജ് ഒരുക്കത്തില്‍ കാണിക്കുന്ന ശുഷ്കാന്തിയെ  ശ്ളാഘിക്കുകയും ചെയ്തു.

    ഇക്കുറി 1,20,000 പേര്‍ക്കാണ് ഹജ്ജ് കമ്മിറ്റി മുഖേന പോകാന്‍ കഴിയുക. സ്വകാര്യ ഏജന്‍സികള്‍ക്ക് 36000 തീര്‍ഥാടകരെ കൊണ്ടുപോകാനും അനുമതിയുണ്ട്. ഹറമില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍നിന്ന് അവസരം ലഭിക്കും. ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തിയതിനാലാണ് മുഴുവന്‍ തീര്‍ഥാടകരുടെയും പാസ്പോര്‍ട്ട് വേഗം തിരിച്ചത്തൊത്തത്. എന്നാല്‍, എത്രയും പെട്ടെന്ന് പാസ്പോര്‍ട്ടുകള്‍ എത്തിക്കാന്‍ നടപടി പൂര്‍ത്തിയാക്കുന്നുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിനും ഹജ്ജ് ക്വോട്ട അനുവദിക്കുന്നതെങ്കിലും കേരളത്തിന് കൂടുതല്‍ നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

200 പേര്‍ക്ക് ഒരു വളന്‍റിയര്‍ എന്ന നിര്‍ദേശത്തിന് അനുമതി

200 ഹാജിമാര്‍ക്ക് ഒരു വളന്‍റിയര്‍ എന്ന നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗീകരിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അറിയിച്ചു. നേരത്തേ 300 ഹാജിമാര്‍ക്ക് ഒരു വളന്‍റിയറെയാണ് അനുവദിച്ചിരുന്നത്. അതുപോലെ ഹാജിമാര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടേതായ പ്രത്യേക ബാഗേജ് ഇക്കുറി ഉണ്ടാകില്ല. മാഹിയില്‍നിന്നുളള 28 പേരും ലക്ഷദ്വീപില്‍നിന്നുളള 285 തീര്‍ഥാടകരും നെടുമ്പാശ്ശേരി വഴിയാണ് പുറപ്പെടുക. ദേഹപരിശോധനയൊഴികെ മറ്റെല്ലാ പരിശോധനയും ഹജ്ജ് ക്യാമ്പില്‍ പൂര്‍ത്തിയാക്കും. ഇതിന് കസ്റ്റംസിന്‍െറയും എമിഗ്രേഷന്‍െറയും എയര്‍ലൈനിന്‍െറയും കൗണ്ടറുകള്‍ ഹജ്ജ് ക്യാമ്പില്‍ സജ്ജമാക്കും. 66000ഓളം അപേക്ഷകരാണ് നിലവില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ളത്. ഇതില്‍ 9000 പേര്‍ നാലാം വര്‍ഷക്കാരാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.