Posted On
date_range Updated On
date_range കരസേനാ മേധാവി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: സംഘര്‍ഷ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ നാലു കശ്മീരി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
സംഘര്‍ഷത്തിന് അയവു വരാതെ തുടരുന്ന അവസ്ഥയില്‍ സൈനികരോട് നേരിട്ട് വിവരങ്ങള്‍ ആരായുന്നതിനാണ് ജനറല്‍ ദല്‍ബീര്‍ സുഹാഗ് സംഘര്‍ഷ പ്രദേശത്തത്തെുന്നത്.
കരസേന ഈസ്റ്റേണ്‍ കമാന്‍ഡര്‍ ചീഫ് ലഫ്.ജനറല്‍ പ്രവീണ്‍ ബക്ഷിയും കശ്മീരില്‍ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.