Posted On
date_range Updated On
date_range ബാങ്കുകളുടെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഘുറാം രാജന്‍
മുംബൈ: ധനകാര്യ സ്ഥാപനങ്ങള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്‍െറ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിവരുന്നതായി ഗവര്‍ണര്‍ രഘുറാം രാജന്‍. സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ കരുത്തുറ്റതാക്കാന്‍ ബാങ്കുകളോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. നിരവധി സൈബര്‍ അതിക്രമങ്ങള്‍ അടുത്തിടെ നടന്നു. ഈയിനത്തിലുള്ള ഏതുതരം ഭീഷണിയെയും നേരിടാന്‍ സുസജ്ജരാണെന്ന് നമ്മില്‍ ആരെങ്കിലും പറയുന്നുവെങ്കില്‍ അത് അമിത ആത്മവിശ്വാസമായിരിക്കുമെന്ന് താന്‍ കരുതുന്നതായും മുംബൈയില്‍ നടക്കുന്ന ‘ഫിബാക്’ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.