ഒഡിഷ മന്ത്രി സുരക്ഷാ ഉദ്യോഗസ്ഥനെക്കൊണ്ട് ചെരുപ്പഴിപ്പിച്ചത് വിവാദമാകുന്നു

ഭുവനേശ്വർ: ഒഡിഷയിലെ ചെറുകിട വ്യവസായമന്ത്രി ജോഗേന്ദ്ര ബെഹറ സുരക്ഷാ ഉദ്യോഗസ്ഥനെക്കൊണ്ട് ചെരുപ്പഴിച്ച നടപടി വിവാദമാകുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാകയുയർത്തുന്നതിന് തൊട്ട് മുൻപ് വേദിയിലേക്ക് കയറവെയാണ് തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനെക്കൊണ്ട് മന്ത്രി ചെരുപ്പഴിപ്പിച്ചത്. ദൃശ്യങ്ങൾ പ്രാദേശിക ടെലിവിഷൻ ചാനലാണ് പുറത്തുവിട്ടത്.

എന്നാൽ വിവാദം കൊഴുക്കുമ്പോഴും 'ഞാനൊരു വി.ഐ.പിയാണ്' എന്ന ആവർത്തിച്ചുള്ള മന്ത്രിയുടെ പ്രതികരണമാണ് സംഭവത്തേക്കാളുമേറെ ജനങ്ങളെ ഞെട്ടിച്ചത്. 'ഞാനാണ് പതാകയുയർത്തിയത്. അയാളല്ല'(സുരക്ഷാ ഉദ്യോഗസഥനെ ഉദ്ദേശിച്ച്) എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം.

സംഭവത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെ വിമർശവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മന്ത്രി എല്ലാവരേയും തുല്യരായി പരിഗണിക്കണം. നൂറുകണക്കിനാളുകൾ പങ്കെടുത്ത പൊതുപരിപാടിയിൽ വെച്ച്  മന്ത്രിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് ഒഡിഷയിലെ ബി.ജെ.പി നേതാവ് പറഞ്ഞു. മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും നിരവധി കമന്‍റുകളാണ് വരുന്നത്.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.