ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം ഒറ്റക്കെട്ടായി ചെറുക്കണം- രാഷ്ട്രപതി

ന്യൂഡല്‍ഹി: ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി നേരിടണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഹ്വാനംചെയ്തു. ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ സമൂഹത്തിന്‍െറ വഴിതെറ്റലാണെന്നും അദ്ദേഹം പറഞ്ഞു. 70ാം സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
അസഹിഷ്ണുതയുടെ ശക്തികള്‍ക്കെതിരെ രാഷ്ട്രപതി ആഞ്ഞടിച്ചു. ഭിന്നിപ്പിന്‍െറ രാഷ്ട്രീയ അജണ്ടകളെയും വ്യക്തികളും സംഘങ്ങളും നടത്തുന്ന ധ്രുവീകരണ ചര്‍ച്ചകളെയും കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ജനാധിപത്യമെന്നത് സമയാസമയങ്ങളില്‍ സര്‍ക്കാറുകളെ തെരഞ്ഞെടുക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമല്ളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അധികാരസ്ഥാപനങ്ങളും അധികാരികളും തങ്ങളുടെ ചുമതലകള്‍ നിറവേറ്റുമ്പോള്‍ മര്യാദ പാലിക്കണം. രാഷ്ട്രപതിയായി ചുമതലയേറ്റ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ, വിഭാഗീയതയുടെയും അസഹിഷ്ണുതയുടെയും ശക്തികള്‍ വികൃതമായ ശിരസ്സുയര്‍ത്താന്‍ ശ്രമിക്കുന്നത് അസ്വസ്ഥതയോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാരും പുരോഗതി പ്രാപിക്കുമ്പോഴാണ് ഇന്ത്യ പുരോഗതിയിലത്തെുന്നത്. വികസനവഴിയില്‍ പുറത്താക്കപ്പെട്ടവരെയും വികസനത്തില്‍ ഉള്‍പ്പെടുത്തണം. മുറിവേറ്റവരെയും അന്യവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്കത്തെിക്കണം. സഹനത്തിനും അതിജീവനത്തിനും കരുത്തുള്ള ഇന്ത്യയുടെ ആത്മാവിനെ കീഴ്പ്പെടുത്താനാകില്ല. രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരമേകാന്‍ കഴിവുള്ളതാണ് ഈ ആത്മാവ്. ആഭ്യന്തരവും ബാഹ്യവുമായ നിരവധി ശക്തികള്‍ ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അത്തരം ഘട്ടങ്ങളിലൊക്കെ ഈ ആത്മാവ് കൂടുതല്‍ കരുത്തോടെയും ശോഭയോടെയും നിലകൊണ്ടിട്ടുണ്ട്.
ശാസ്ത്രീയത്വര വളര്‍ത്തിയെടുക്കണമെന്നും അശാസ്ത്രീയ വിശ്വാസങ്ങളെ ചോദ്യംചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.