Posted On
date_range Updated On
date_range അതിർത്തിയിൽ വെടിനിർത്തൽ ലംഘനം: ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് ആക്രമണം
കശ്മീർ: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താൻ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക് സൈന്യം വെടിയുതിർത്തു. വെടിവെപ്പിന് പുറമേ മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചതായാണ് വിവരം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലുണ്ടായ ഗ്രെനേഡ് ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.