ഷാരൂഖ്​ ഖാൻ ഇന്ത്യയിലേക്ക്​ മടങ്ങണമായിരുന്നു –ശിവസേന

മു​ംബൈ: ബോളിവുഡ്​ സ്​റ്റാർ ഷാരൂഖ്​ ഖാനെ അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച​​പ്പോൾ ദേശാഭിമാനം ഉയർത്തിപ്പിടിക്കാൻ ഷാരൂഖ്​ ഖാൻ ഇന്ത്യയിലേക്ക്​ മടങ്ങണമായിരുന്നെന്ന്​ ശിവസേന. അത്തരമൊരു തീരുനമാനമെടുത്തിരുന്നെങ്കിൽ അത്​ യു.എസി​െൻറ മുഖത്തടിക്കുന്നതിന്​ തുല്യമാകുമായിരുന്നെന്നും ശിവസേനയുടെ മുഖപത്രമായ സാമ്​നയിൽ പറയുന്നു.

തുട​രെ ഇങ്ങനെയുണ്ടായിട്ടും സഹിഷ്​ണുതയുള്ള ഇൗ നടൻ അപമാനിക്കപ്പെടാൻ വേണ്ടി മാത്രം യു.എസിലേക്ക്​ പോവുകയാണെന്നും ശിവസേന പരിഹസിച്ചു. ഇത്തരത്തിൽ അപമാനിച്ചാൽ ഇനി അമേരിക്കയിൽ കാലു കുത്തി​ല്ലെന്ന്​ അദ്ദേഹം പറയണമായിരുന്നു.  അമേരിക്കയുടെ കാഴ്​ചപ്പാടിൽ എല്ലാ മുസ്​ലിംകളും ഭീകരവാദികളാണെന്നും കശ്​മീരിൽ കുഴപ്പങ്ങളുണ്ടാക്കുന്ന യുവാക്കളെ ഷാരൂഖ്​ നേരായ പാതയിലേക്ക്​കൊണ്ടു വരണമെന്നും സാമ്​നയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.