ഡീസൽ വാഹനങ്ങളുടെ രജിസ്​ട്രേഷൻ​ വിലക്ക്​ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽ 2000 സി.സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്​ട്രേഷന്​ ഏർപ്പെടുത്തിയിരുന്ന വിലക്ക്​ സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന്​ പരിഹാരം കാണാൻ ഹരിത നികുതി  എന്നപേരിൽ അധിക നികുതി ഏർപ്പെടുത്തിക്കൊണ്ടാണ്​ വാഹന രജിസ്​ട്രേഷൻ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്​. ഡീസൽ വാഹനങ്ങളു​െട വിൽപന വിലയിൽ  ഒരു ശതമാനം അധികനികുതിയാണ്​ ഏർപ്പെടുത്തിയത്​.
 
കഴിഞ്ഞ വർഷമാണ്​ 2000 സിസിയിൽ കൂടുതലുള്ള വലിയ ഡീസൽ വാഹനങ്ങളുടെ വിൽപനയും രജിസ്​ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്​. ഇതിനെതിരെ വാഹന നിർമാതാക്കൾ സമർപ്പിച്ച ഹരജി പരിഗ​ണിച്ചാണ്​ സുപ്രീം​േ​കാടതിയുടെ നിർദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.