ആര്‍.എസ്.എസ് പരിപാടിക്ക് 51,000 രൂപ സംഭാവന ചോദിച്ചതായി കോളജ് അധികൃതര്‍

അലഹബാദ്: ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിക്കായി 51,000 രൂപ വീതം നല്‍കണമെന്ന ഭീഷണി നിലവിലുണ്ടെന്ന ആരോപണവുമായി സ്വാശ്രയ കോളജുകളുടെ സംഘടന രംഗത്ത്. ആഗ്രയിലെ  സ്വാശ്രയ കോളജുകളുടെ കൂട്ടായ്മയായ എസ്.എഫ.്സി.എ.എ യാണ് ആര്‍.എസ്.എസിനെതിരെ രംഗതത്തെിയിട്ടുള്ളത്. ഡോ ഭീം റാവു അംബേദ്ക്കര്‍ സര്‍വ്വകലാശാലയിലെ മുഖ്യ പ്രോക്ടറായ മനോജ് ശ്രീവാസ്തവയാണ് 51,000 രൂപ വീതം കെട്ടിവെയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതെന്നാണ് അസോസിയേഷന്‍റെ ആരോപണം.

 ആഗ്ര, ബറേലി, അലിഗര്‍ ഡിവിഷനുകളിലെ സര്‍വ്വകലാശാലകളിലെ പ്രൊഫസര്‍മാരുമായും മറ്റ് അധ്യാപകരുമായും ഈ മാസം 20 മുതല്‍ 24 വരെ നടക്കുന്ന ക്യാമ്പിലാണ് ഭഗവത് ആശയവിനിമയം നടത്തുക.

തങ്ങളുടെ അസോസിയേഷനില്‍ അംഗങ്ങളായ 250 കോളജുകള്‍ നിര്‍ബന്ധിത സംഭാവന ഭീഷണി നേരിടുകയാണ്. പ്രശ്നം അറിയിക്കാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ നേരില്‍ കാണാന്‍ ശ്രമിച്ചുവരികയാണെന്നും ഇതുവരെയായും സമയം ലഭിച്ചിട്ടില്ളെന്നും എസ്.എഫ.്സി.എ.എ ജനറല്‍ സെക്രട്ടറി അഷുതോഷ് പച്ചോരി പറഞ്ഞു. അസോസിയേഷന്‍ അംഗങ്ങള്‍  ആഗ്ര ജില്ല മജിസ്ട്രേറ്റിനെ കണ്ട് നിവേദനം നല്‍കും. പരാതിയുടെ ഒരു പകര്‍പ്പ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തേു.

പരിപാടിക്ക് 100 രൂപ റജിസ്ട്രേഷന്‍ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നും ഇത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍.എസ്.എസ് പ്രാഞ്ച് പ്രചാരക് പ്രമുഖ് പ്രദീപ് വ്യക്തമാക്കി. ശ്രീവാസ്തവക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഇത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.