Posted On
date_range Updated On
date_range കള്ളപ്പണം: വീരഭദ്ര സിങ്ങിന്‍െറ ഭാര്യയെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍െറ ഭാര്യ പ്രതിഭയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വീരഭദ്ര സിങ് അടക്കം ഈ കേസില്‍ പ്രതിയാണ്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഭ രണ്ടു തവണ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പ്രതിഭയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ളെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചത്. വീരഭദ്ര സിങ്ങിന്‍െറ എട്ടു കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ഈ വര്‍ഷമാദ്യം ജപ്തി ചെയ്തിരുന്നു. 6.1 കോടിയുടെ കള്ളപ്പണം സിങ്ങും കുടുംബാംഗങ്ങളും എല്‍.ഐ.സിയില്‍ നിക്ഷേപിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.