ഇന്ത്യന്‍ തടവുകാരന്‍ പാകിസ്താനില്‍ മര്‍ദനത്തിനിരയായി

പെഷാവര്‍: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ച കുറ്റത്തിന് പാക് ജയിലായ ഇന്ത്യക്കാരന് സഹതടവുകാരുടെ  കടുത്തമര്‍ദനം. പെഷാവര്‍ ജയിലില്‍ രണ്ടു മാസത്തിനിടെ മുംബൈ സ്വദേശിയായ നിഹാല്‍ അന്‍സാരിക്ക് (31) മൂന്നു തവണ മര്‍ദനമേറ്റതായി അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
 2012ല്‍ അഫ്ഗാനിസ്താന്‍ വഴി പാകിസ്താനില്‍ പ്രവേശിച്ച നിഹാല്‍ അന്‍സാരി ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. പട്ടാളക്കോടതിയാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്.

മരണശിക്ഷ കാത്തുകഴിയുന്ന കുറ്റവാളികളുടെ സെല്ലിലാണ് നിഹാല്‍ അന്‍സാരിയെ പാര്‍പ്പിച്ചതെന്നും മൂന്നു തവണയായി കടുത്ത മര്‍ദനമേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അഭിഭാഷകനായ ഖ്വാസി മുഹമ്മദ് അന്‍വര്‍ പെഷാവര്‍ ഹൈകോടതിയെ അറിയിച്ചു. തന്‍െറ കക്ഷിക്ക് ഭാവിയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.