പൈപ്പ്ലൈന്‍: കര്‍ഷക താല്‍പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട്

ചെന്നൈ: ഗെയില്‍ വാതക പൈപ്പ്ലൈന്‍ കടന്നുപോകുന്ന സംസ്ഥാനത്തെ ഏഴു ജില്ലകളിലെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്‍െറ ചോദ്യത്തോട് പ്രതികരിച്ച സംസ്ഥാന വ്യവസായമന്ത്രി എം.സി. സമ്പത്താണ് കര്‍ഷകര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയത്. കൊച്ചി-ബംഗളൂരു വാതക പൈപ്പ്ലൈനാണ് തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം, ഈറോഡ്, നാമക്കല്‍, ധര്‍മപുരി, കൃഷ്ണഗിരി ജില്ലകളിലെ കൃഷിഭൂമിയിലൂടെയാണ് പൈപ്പ്ലൈന്‍ വലിക്കുന്നത്. കാര്‍ഷിക മേഖലയെ ഒഴിവാക്കി ദേശീയപാതകള്‍ക്കരികിലൂടെ പദ്ധതി നടപ്പാക്കണമെന്നാണ് തമിഴ്നാടിന്‍െറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.