ജീവന്​ സംരക്ഷണം ആവശ്യപ്പെട്ട് എം.പി രാജ്യസഭയിൽ വിതുമ്പി

ചെന്നൈ: എം.പിയെ തല്ലിയ സംഭവത്തിൽ എ.ഐ.എ.ഡി.എ.ംകെ ,ഡി.എം.കെ അംഗങ്ങള്‍ തമ്മില്‍ രാജ്യസഭയില്‍ വാക്പോര്.  ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് സംരക്ഷണം വേണമെന്നും എ.ഐ.ഡി.എം.കെ.യിൽ നിന്നും പുറത്താക്കിയ എം.പി ശശികല പുഷ്പ രാജ്യസഭയില്‍ പറഞ്ഞു.  എം.പി സ്ഥാനം രാജിവെക്കാനായി തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ പുറത്ത് പോയാല്‍ താന്‍ അക്രമിക്കപ്പെട്ടേക്കാം. അത് കൊണ്ട് രാജിവെക്കാന്‍ ഉദ്ദേശക്കുന്നില്ലെന്നും ശശികല പറഞ്ഞു. താൻ തമിഴ്​നാട്ടിൽ സുരക്ഷിതയല്ലെന്നും എം.പി വ്യക്​തമാക്കി.

ശശികലയുടെ ആവശ്യം പരിഗണിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയറിലുണ്ടായിരുന്ന രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യൻ ഉറപ്പ്​ നൽകി.

 ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി ജയലളിത ട്വിറ്ററിൽ കുറിച്ചതിന് പിന്നാലെയായിരുന്നു സഭയിൽ എം.പിയുടെ അഭ്യർഥന. സംഭവം പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയതിനാലാണ് ശശികലക്കെതിരെ നടപടിയെടുത്തതെന്ന് ജയലളിത ട്വിറ്ററിലെ കുറിപ്പില്‍ പറഞ്ഞു.

പാര്‍ട്ടിയെയും നേതൃത്വം നല്‍കുന്ന   ജയലളിതയെയും മോശമായി ചിത്രീകരിച്ച് സംസാരി​െച്ചന്നാരോപിച്ച്​ അണ്ണാഡി.എം.കെ വനിതാ രാജ്യസഭാംഗം ഡി.എം.കെ അംഗത്തെ തല്ലിയത്.  ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. തല്ലുകിട്ടിയ എം.പി ഒരു ദിവസത്തിനുശേഷം സംഭവം അംഗീകരിച്ചതോടെയാണ് വാര്‍ത്തക്ക് സ്ഥിരീകരണമുണ്ടായത്.

പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ് ചെന്നൈയിലേക്കുള്ള  ജെറ്റ് എയര്‍വേസിന്‍െറ വിമാനത്തില്‍ പുറപ്പെടാ​നെത്തിയതായിരുന്നു എം.പിമാരായ എ.ഡി.എം.കെ അംഗം ശശികല പുഷ്പയും ഡി.എം.കെ പ്രതിനിധി ട്രിച്ചി ശിവയും. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ ശശികല ഓടിയത്തെി ശിവയുടെ ഷര്‍ട്ടിൽ കടന്നുപിടിച്ച് അടിക്കുകയായിരുന്നു.

ലഗേജ് സ്കാനിങ് ഏരിയയില്‍ നില്‍ക്കുന്നതിനിടെ ശിവ തുടര്‍ച്ചയായി തമിഴ്നാട് സര്‍ക്കാറിനെയും മുഖ്യമന്ത്രി ജയലളിതയെയും അണ്ണാഡി.എം.കെയെയും കുറിച്ച് മോശമായി സംസാരിച്ചതില്‍ പ്രകോപിതയായാണ് തല്ലിയതെന്ന് ശശികല പുഷ്പ വെളിപ്പെടുത്തി. ആദ്യം ക്ഷമിച്ചെങ്കിലും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ടതായി അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഡി.എം.കെയിലെ മുതിര്‍ന്ന നേതാവാണ് ട്രിച്ചി ശിവ.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.