ന്യൂഡല്‍ഹി: സര്‍ക്കാര്‍ താമസ സൗകര്യം ഉപയോഗപ്പെടുത്താന്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹതയില്ളെന്ന് സുപ്രീം കോടതി. നിലവില്‍ താമസിക്കുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ രണ്ട് മാസത്തിനകം ഒഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. അധികാരത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ സര്‍ക്കാര്‍ താമസ സൗകര്യങ്ങള്‍ തിരികെ നല്‍കണം. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ വസതിക്ക് മേല്‍ അവകാശവാദങ്ങള്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിലവില്‍ മുലായം സിങ് യാദവ് , ബി.എസ്.പി നേതാവ് മായാവതി, എന്നിവരടങ്ങുന്ന ആറോളം മുന്‍ മുഖ്യമന്ത്രിമാരാണ് സര്‍ക്കാര്‍ വസതികളിൽ താമസിക്കുന്നത്. മുന്‍ ബി.ജെ.പി നേതാവ് കല്യാണ്‍ സിങ് ,കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി എന്നിവരും ഇതില്‍ പെടുന്നു. ലക്നോ കേന്ദ്രീകരിച്ചുള്ള ഒരു എന്‍.ജി.ഒ യുടെ പൊതു താല്‍പര്യ ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.