Posted On
date_range Updated On
date_range കശ്മീര്‍: കര്‍ഫ്യൂ തുടരുന്നു; മരണം 49
ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ജൂലൈ 23ന് ബാരാമുല്ല ജില്ലയിലെ സോപോര്‍ ടൗണിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ 17കാരനാണ് ഞായറാഴ്ച രാവിലെ സൗറയിലെ ആശുപത്രിയില്‍ മരിച്ചത്. ഹിസ്ബ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട് 23 ദിവസം കഴിഞ്ഞെങ്കിലും കശ്മീരില്‍ സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായിട്ടില്ല. വിഘടനവാദികള്‍ ബന്ദാഹ്വാനം ഈ മാസം അഞ്ചുവരെ നീട്ടി.
വെള്ളിയാഴ്ച ഹസ്റത്ബാല്‍ പള്ളിയിലേക്ക് മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ശ്രീനഗറിലെ അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ തുടരുകയാണ്. കശ്മീര്‍ താഴ്വരയിലെങ്ങും നാലോ അതില്‍ കൂടുതലോ ആളുകള്‍ സംഘംചേരുന്നതിന് വിലക്കുണ്ട്. ബന്ദാഹ്വാനം മൂലം ഞായറാഴ്ചയും ജനജീവിതം സാധാരണ നില കൈവരിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.