റെയ്‌സിന ഹിൽ നോർത്ത് ബ്ലോക്കിൽ തീപ്പിടിത്തം; ആളപായമില്ല

ന്യൂഡൽഹി: ഡൽഹിയിലെ റെയ്‌സിന ഹില്ലിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചരിത്രപ്രസിദ്ധമായ ഭരണനിർവ്വഹണ മന്ദിരമായ നോർത്ത് ബ്ലോക്കിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന എ.സി ബോയിലറിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ആകാശത്തേക്ക് കറുത്ത പുക ഉയരുന്നത് കണ്ടു. ആറ് യൂണിറ്റ് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. രാവിലെ 11 മണിയോടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്.

"നോർത്ത് ബ്ലോക്കിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന എ.സി ബോയിലറിലാണ് തീപിടിത്തമുണ്ടായത്. വെൽഡിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെ ഉണ്ടായ പെട്ടെന്നുള്ള ഷോർട്ട് സർക്യൂട്ടാണ് എ.സി ബോയിലറുകളിലൊന്നിൽ തീപിടിക്കാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. തീ പിന്നീട് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്," അഗ്നിശമന സേന പ്രസ്താവനയിൽ അറിയിച്ചു.

പാർലമെന്റിലേക്ക് പോകുന്ന വഴി നോർത്ത് ബ്ലോക്കിന് പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതായി എം.പി മിലിന്ദ് ദേവ്‌റ പറഞ്ഞു.

നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - Fire reported at Delhi's North Block housing Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.