രാജസ്ഥാനിൽ ജെ.ഇ.ഇ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ജെ.ഇ.ഇ വിദ്യാർഥിയായ 16കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയായ വിദ്യാർഥി ആറുമാസം മുമ്പാണ് എൻട്രൻസ് പരിശീലനത്തിനായി കോട്ടയിലെത്തിയത്. മഹാവീർ നഗറിലായിരുന്നു വിദ്യാർഥി താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി ഭക്ഷണം കഴിച്ച ശേഷം കൂടെയുള്ള മറ്റു വിദ്യാർഥികൾ പുറത്തുപോയിരുന്നു. എന്നാൽ വിദ്യാർഥി മുറിയിൽതന്നെ തങ്ങി. തിരിച്ചെത്തിയ സഹപാഠികൾ പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ഹോസ്റ്റൽ നടത്തിപ്പുകാരനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എം.ബി.എസ് ആശുപത്രിയിലെ മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് വിട്ടുനൽകും.

വിദ്യാർഥിക്ക് പഠനസമ്മർദമുണ്ടായിരുന്നില്ലെന്നും വീട്ടിലും പ്രശ്നമൊന്നുമില്ലായിരുന്നെന്നും കുടുംബം അറിയിച്ചു. അവസാനമായി ഫോണിൽ സംസാരിച്ചപ്പോൾ പരീക്ഷയുണ്ടെന്നാണ് വിദ്യാർഥി പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് പരീക്ഷ എഴുതാതെ മുറിയിൽത്തന്നെ തുടരുകയായിരുന്നു. പരീക്ഷക്ക് ഹാജരാകാതിരുന്ന വിവരം പരിശീലനകേന്ദ്രം കുടുംബത്തെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    
News Summary - Kota JEE Student Found Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.