ദാദ്രി(ഉത്തര്‍പ്രദേശ്): മാട്ടിറച്ചി ഭക്ഷിച്ചുവെന്നും ശേഖരിച്ചുവെന്നും ആരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയ്ഡയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പശുവിറച്ചി ഭക്ഷിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ചാണ് ഗ്രാമവാസികള്‍ മുഹമ്മദ് അഖ് ലാകിനെയും മകനെയും മര്‍ദിച്ചത്. അഖ് ലാക് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെുമ്പോഴും നാട്ടുകാര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു.
'അത്താഴത്തിനുശേഷം എന്‍െറ പിതാവ് ഒന്നാം നിലയിലെ മുറിയില്‍ ഉറങ്ങാന്‍ പോയതായിരുന്നു. ആ സമയത്ത് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്ന് മൈക്കിലൂടെ ഒരു അനൗണ്‍സ്മെന്‍റ് കേട്ടു. ഞങ്ങളുടെ വീട്ടില്‍ ഒരു പശുക്കുട്ടിയെ അറുത്തു എന്നായിരുന്നു മൈക്കിലൂടെ അറിയിച്ചത്. രാത്രി 10.30 ഓടെ വടികളും ഇഷ്ടികയുമായി നൂറോളം ആളുകള്‍ ഞങ്ങളുടെ വീടു വളഞ്ഞു. ഗേറ്റ് തകര്‍ത്ത് വീട്ടില്‍ കയറിയ അവര്‍ താഴത്തെ നിലയില്‍ പഠിക്കുകയായിരുന്ന എന്‍െറ സഹോദരനെ ക്രൂരമായി മര്‍ദിച്ചു. ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്ത അക്രമിസംഘം മുകളില്‍ പോയി പിതാവിനെ ക്രൂരമായി ആക്രമിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഘം പിതാവിനെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടു പോവുകയായിരുന്നു'^ അഖ് ലാകിന്‍റെ മകള്‍ മെഹ്റാജ് പറഞ്ഞു.
'അവര്‍ പിതാവിന്‍റെ വസ്ത്രം കീറി. അദ്ദേഹത്തെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ കേട്ടില്ല. കല്ലുകളും വടികളും ഉപയോഗിച്ച് തലയിലും നെഞ്ചിലും അദ്ദേഹത്തെ മരിക്കുവോളം അതിക്രൂരമായി ആക്രമിച്ചു. പൊലീസ് വാഹനങ്ങളുടെ സൈറണ്‍ കേട്ടതോടെയാണ് ജനക്കൂട്ടം പിരിഞ്ഞത്' ^മെഹ്റാജ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.