മുംബൈ: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു. മൂംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കപ്പല്‍ കമീഷന്‍ ചെയ്തു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് കൊച്ചി.
നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡാണു നിര്‍മിച്ചത്. മിസൈലുകളെ നശിപ്പിക്കാനും റഡാറുകളില്‍ നിന്ന് ഒളിക്കാനുമുള്ള സാങ്കേതിക വിദ്യയും ഐ.എന്‍.എസ് കൊച്ചിയിലുണ്ട്. അത്യാധുനിക സംവിധാനങ്ങളും കനത്ത പ്രഹരശേഷിയുമുള്ള കൊല്‍ക്കത്ത ക്ളാസ് എന്നറിയപ്പെടുന്ന ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണ് ഐ.എന്‍.എസ് കൊച്ചി. ഈ ശ്രേണിയിലെ ആദ്യ കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്ത കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രാജ്യത്തിനു സമര്‍പ്പിച്ചിരുന്നു. ശ്രേണിയിലെ അവസാന കപ്പലായ ഐ.എന്‍.എസ് ചെന്നൈ അടുത്ത വര്‍ഷം കമീഷന്‍ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.