യു.എന്‍ ഉച്ചകോടിക്കിടെ പരസ്പരം കൈവീശി മോദിയും ശരീഫും

ന്യൂയോര്‍ക്: യു.എസ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും കണ്ടുമുട്ടിയാല്‍ ഹസ്തദാനം ചെയ്യുമോ, സംസാരിക്കുമോ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് അറുതിയായി. യു.എന്‍ സമാധാന  ഉച്ചകോടിക്കിടെ ഇരു നേതാക്കളും കൈവീശി പരസ്പരം അഭിവാദ്യം ചെയ്തു. ഇരുവരും  ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നതെങ്കിലും നേരിട്ട് കണ്ടിരുന്നില്ല.

യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ അധ്യക്ഷതിയില്‍ നടന്ന  യു.എന്‍ സമാധാന  ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും അഭിവാദ്യം ചെയ്തത്. ഉച്ചകോടിക്ക് നരേന്ദ്ര മോദിയാണ് ആദ്യമത്തെിയത്്. പിന്നാലെ എത്തിയ നവാസ് ശരീഫ്  കൈ വീശി എതിര്‍ വശത്ത് ഇരുന്ന മോദിയെ അഭിവാദ്യം ചെയ്തു. തിരിച്ചും കൈവീശിയാണ് മോദി പ്രതികരിച്ചത്. അല്‍പസമയത്തിന് ശേഷം വീണ്ടും മോദി കൈവീശുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേ സമയം മോദിയും ശരീഫും അഭിവാദ്യം ചെയ്തിട്ടില്ളെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.