ന്യൂഡല്‍ഹി: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് ഉദ്യോഗസ്ഥരുമായി തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. വിദ്യാര്‍ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കടെുത്ത വര്‍ത്താവിതരണ മന്ത്രാലയ ഉദ്യോഗസ്ഥരെ അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം അറിയിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. അതേസമയം സര്‍ക്കാര്‍ തീരുമാനം അറിയിക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
മുംബൈ ഫിലിം ഡിവിഷന്‍െറ ഓഫിസില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. വാര്‍ത്താ വിതരണ മന്ത്രാലയ ജോയന്‍റ് സെക്രട്ടറി കെ.സഞ്ജയ് മൂര്‍ത്തി സര്‍ക്കാറിനെ പ്രതിനീധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് ഏഴു പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗജേന്ദ്ര ചൗഹാന്‍െറ നിയമനം റദ്ദാക്കുന്നതിനൊപ്പം മറ്റ് രണ്ട് ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. ചെര്‍മാന്‍െറയും അംഗങ്ങളുടെയും ജീവനക്കാരുടെയും നിയമനത്തിന് അധികാരമുള്ള നിലവിലെ സൊസൈറ്റി പിരിച്ചുവിട്ട് സുതാര്യനടപടികളിലൂടെ പുതിയ കമ്മിറ്റി രൂപീകരിക്കണം, ഐ.ഐ.എം, ഐ.ഐ.ടി പോലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും ദേശീയ പ്രാധന്യമുള്ള പദവി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍മാരായി വരാതിരിക്കാനാണ് ദേശീയ പ്രധാന്യമുള്ള സ്ഥാപനമായി ഉയര്‍ത്തണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
ഗജേന്ദ്ര ചൗഹാനെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ പന്ത്രണ്ട് മുതലാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാതായതോടെ മൂന്ന് വിദ്യാര്‍ഥികള്‍ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ സര്‍ക്കാര്‍ചര്‍ച്ചക്ക് തയാറായതോടെയാണ് സമരം നിരാഹാര സമരം വിദ്യാര്‍ഥികള്‍ നിര്‍ത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.