സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഷൂസില്‍ ഘടിപ്പിച്ച രഹസ്യ കാമറ ഉപയോഗിച്ച് സ്ത്രീകളുടെ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. ഹരിയാന ഉപഭോക്തൃ ഫോറം മുന്‍ പ്രസിഡന്‍റിന്‍െറ മകനാണ് അറസ്റ്റിലായത്. സൗത്ത് ഡല്‍ഹിയിലെ പ്രശസ്ത ഷോപ്പിങ് മാളിലായിരുന്നു സംഭവം.  

സ്ത്രീകള്‍ക്ക് നേരെ വലതു കാല്‍ അസാധാരണമായി ചലിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാള്‍ മാനേജരാണ് വിവരം സുരക്ഷാ ജീവനക്കാരെ അറിയിച്ചത്. സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകന്‍െറ ഷൂസില്‍ നിന്ന് രഹസ്യ കാമറ കണ്ടെ ത്തി.

യുവാവിന്‍െറ ലാപ് ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. പന്ത്രണ്ടോളം അശ്ളീല ക്ളിപ്പുകള്‍ യുവാവില്‍ നിന്ന് കണ്ടെ ത്തിയെന്നും ഐ.പി.സി നിയമപ്രകാരം അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും സൗത്ത് ഡി.സി.പി പ്രേംനാഥ് പറഞ്ഞു.

രഹസ്യ കാമറ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇന്‍റര്‍നെറ്റ് സൈറ്റുകളില്‍ ഇയാള്‍ അപ്ലോഡ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.