ലഖ്നോ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത് രാഷ്ട്രീയ ലക്ഷ്യത്തിനെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പ്രശംസിച്ചത് രാഷ്ട്രീയ കാരണങ്ങള്‍ക്കു വേണ്ടിയാകാം. അദ്ദേഹത്തിന്‍െറ വാക്കുകള്‍ നല്ലതാണ്. രാജ്യതാല്‍പര്യത്തിനായി ചില പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തെന്ന് അതിന് അര്‍ത്ഥമില്ളെന്നും അഖിലേഷ് വ്യക്തമാക്കി.
ഈ മാസം 11 സഹാരണ്‍പുര്‍ ജില്ലയിലെ സര്‍സാവയില്‍ പൊതുസമ്മേളനത്തെ അഭിസംബാധന ചെയ്യവെയാണ് രാഷ്ട്രീയ എതിരാളിയായ മുലായത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ മോദി സമയം കണ്ടെത്തിയത്. ബിഹാറില്‍ ജനതാ പരിവാറുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് മുലായം സിങ് യാദവിനെ പുകഴ്ത്തി മോദി രംഗത്തത്തെിയത്. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള ആദരണീയ നേതാവാണ് മുലായം സിങ്ങെന്ന് മോദി വ്യക്തമാക്കിയിരുന്നു. പ്രധാന ബില്ലുകള്‍ പാസാക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ് പാര്‍ലമെന്‍റിന്‍െറ മണ്‍സൂണ്‍ സമ്മേളനം തടസ്സപ്പെടുത്തി. ഈ അരാജകത്വത്തിനെതിരെ പ്രതികരിക്കാന്‍ മുലായം തയാറായെന്ന് മോദി ചൂണ്ടിക്കാട്ടി. തന്‍െറ വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായിരിക്കത്തെന്നെ ജനാധിപത്യത്തിന്‍െറ നന്മക്കുവേണ്ടി തന്‍െറ അഭിപ്രായം വ്യക്തമാക്കാന്‍ ആദരണീയനായ മുന്‍ മുഖ്യമന്ത്രി തയാറായെന്നും മോദി പറഞ്ഞിരുന്നു.
രാഷ്ട്രതന്ത്രജ്ഞനായ പ്രധാനമന്ത്രിയുടെ വാക്കുകളായി മുലായം സ്തുതി പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.