ന്യൂഡല്‍ഹി: വിദേശസംഭാവന നിയന്ത്രണ നിയമലംഘനകേസില്‍ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. ടീസ്റ്റക്കും ഭര്‍ത്താവിനും മുന്‍കൂര്‍ജാമ്യമനുവദിച്ച ബോംബെ ഹൈകോടതി ഉത്തരവിനെതിരെയാണ് സി.ബി.ഐ നീക്കം. വിദേശഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിലൂടെ നിയമലംഘനം നടത്തിയെന്നും മതസൗഹാര്‍ദത്തിന് ഭീഷണിയുയര്‍ത്തിയെന്നുമുള്ള കേസില്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ളെന്ന് വാദിച്ചാണ് സി.ബി.ഐ ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. നിയമലംഘനം നടന്നെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും മുന്‍കൂര്‍ജാമ്യമനുവദിക്കാനുള്ള ഹൈകോടതി നീക്കം തെറ്റായിപ്പോയെന്നാണ് സി.ബി.ഐ വാദം. ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഏജന്‍സിക്കെതിരായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് പ്രേരിപ്പിക്കരുതെന്നും ഹൈകോടതി ഉത്തരവിട്ടിട്ടും സഹകരിക്കുന്നില്ളെന്നും ഫണ്ട് വിനിമയത്തിന്‍െറ വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധത കാണിക്കുന്നില്ളെന്നും ആരോപിച്ച സി.ബി.ഐ, ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവ് അന്വേഷണത്തിന് ദോഷംചെയ്യുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടത്തെിയെങ്കിലും അത് ദേശീയസുരക്ഷക്ക് ഭീഷണിയാകുന്നതെങ്ങനെയെന്ന് ചോദിച്ചാണ് ഹൈകോടതി ദമ്പതികളെ കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐ ആവശ്യം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.