ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തണമെന്ന്

ന്യൂയോര്‍ക്: യു.എന്‍ സമ്മേളനത്തിനത്തെുന്ന ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ ചര്‍ച്ച നടത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഒൗദ്യോഗികമായോ അനൗദ്യോഗികമായോ കൂടിക്കാഴ്ച നടത്തുന്നതിനുള്ള സുവര്‍ണാവസരമാണിതെന്നും ബാന്‍ കി മൂണ്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹത്തിന്‍െറ വക്താവ് സ്റ്റിഫാനെ ദുജാറിക് പറഞ്ഞു. അതേസമയം, അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി മോദി ചര്‍ച്ച നടത്തില്ളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ക്ക് ഒരേ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ വാല്‍ഫ്രോഡ് അസ്റ്റോറിയ ഹോട്ടലില്‍ തങ്ങുന്ന ഇവര്‍ കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതേസമയം, നവാസ് ശരീഫ് ചൈനീസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്-ചൈന ചര്‍ച്ച ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.

പാകിസ്താന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചാല്‍ മറുപടി നല്‍കുമെന്ന് ഇന്ത്യ
ന്യൂയോര്‍ക്: യു.എന്‍ പൊതു അസംബ്ളിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീര്‍ വിഷയം ഉന്നയിച്ചാല്‍ കൃത്യമായി പ്രതികരിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള പാക് നീക്കത്തില്‍ ഉത്കണ്ഠയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നായിരുന്നു മറുപടി. കശ്മീര്‍ വിഷയത്തിന്‍െറ പ്രാധാന്യം പാകിസ്താന് നന്നായി അറിയാമെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം യു.എന്നില്‍ ഉന്നയിക്കുമെന്നും മുതിര്‍ന്ന പാക് നയതന്ത്രജ്ഞന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നവാസ് ശരീഫ് 30നാണ് യു.എന്‍ പൊതുസഭയില്‍ സംസാരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.