ന്യൂയോര്‍ക്: നിയന്ത്രണ രേഖക്ക് സമീപം മതില്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ യു.എന്‍ സുരക്ഷാസമിതിയില്‍ പാകിസ്താന്‍െറ പരാതി. ഇന്ത്യയുടെ നീക്കത്തില്‍ അതിയായ ആശങ്കയുണ്ടെന്നും യു.എന്നിലെ പാക് അംബാസഡര്‍ മലീഹ ലോധി അയച്ച കത്തില്‍ പറയുന്നു. സെപ്റ്റംബര്‍ നാലിനും ഒമ്പതിനുമാണ് യു.എന്‍ സുരക്ഷാസമിതി പ്രസിഡന്‍റിന് ലോധി കത്തയച്ചത്. മതില്‍ നിര്‍മാണം യു.എന്‍ പ്രമേയത്തിന് വിരുദ്ധമാണെന്നും ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ മാനസികവും ശാരീരികവുമായ ഭിന്നതയുണ്ടാക്കാനേ ഇതുപകരിക്കുകയുള്ളൂവെന്നും കത്തില്‍ പറയുന്നു. സുരക്ഷാസമിതി കത്ത് ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷയെന്നും തുടര്‍നടപടികളില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പാകിസ്താന്‍െറ കത്തിനെക്കുറിച്ച് ഇന്ത്യക്ക് അവബോധമുണ്ടെന്നും സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്‍െറ ആഹ്വാനമാണ് കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കത്തുമായി ബന്ധപ്പെട്ട് യു.എന്‍ നടപടിയെടുക്കുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം. നടപടിയെടുത്താല്‍ മാത്രമേ പ്രതികരിക്കേണ്ടതുള്ളൂവെന്നും വികാസ് സ്വരൂപ് പറഞ്ഞു. നിയന്ത്രണ രേഖക്ക് സമീപം 10 മീറ്റര്‍ ഉയരത്തില്‍ 197 കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ നിര്‍മിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.