ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന സംവരണരീതി മാറ്റണമെന്ന ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിന്‍െറ നിര്‍ദേശത്തെ എതിര്‍ത്ത് ബി.ജെ.പി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ പുന:പരിശോധിക്കേണ്ട ആവശ്യമില്ളെന്ന് ബി.ജെ.പി വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് സംവരണത്തെ പിന്തുണച്ച് ബി.ജെ.പി രംഗത്തത്തെിയത്. ബിഹാറിലെ ജനങ്ങളില്‍ 65 ശതമാനവും സംവരണം ലഭിക്കുന്ന പിന്നാക്ക,പട്ടിക വിഭാഗങ്ങളാണ്.
പിന്നാക്ക,പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക , സാമ്പത്തിക പുരോഗതിക്ക് സംവരണം ആവശ്യമാണെന്ന നിലപാടിനെ ബി.ജെ.പി ശക്തമായി പിന്തുണക്കുന്നതായി ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം വേണമെന്ന ആവശ്യത്തെയും പാര്‍ട്ടി പിന്തുണക്കുന്നുവെന്ന് ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം സംവരണ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നാക്കക്കാരുടെയും യാദവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് നേടാനുള്ള തന്ത്രമായാണ് ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും പ്രസ്താവനകളെ മറ്റു പാര്‍ട്ടികള്‍ കാണുന്നത്.
ആര്‍.എസ്.എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയിലെ അഭിമുഖത്തിലാണ് സംവരണ നയം പുന:പരിശോധിക്കണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്. ഗുജറാത്തില്‍ പട്ടേല്‍സമുദായം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് സംഘ് മേധാവിയുടെ അഭിപ്രായപ്രകടനം. മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവടക്കമുള്ളവര്‍ രംഗത്തത്തെിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ യജമാനന്‍െറ നിര്‍ദേശപ്രകാരം സംവരണം നിര്‍ത്തലാക്കി നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലാലു വെല്ലുവിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.