ന്യൂഡല്‍ഹി: ശിക്ഷാ കാലാവധി അവസാനിച്ചിട്ടും സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനാവാതെ വിദേശ ജയിലുകളില്‍ കഴിയുന്നത് 48 ഇന്ത്യക്കാര്‍. 40 പേര്‍ ബംഗ്ളാദേശ് ജയിലുകളിലും അഞ്ചു പേര്‍ മ്യാന്മറിലും ഒരാള്‍ മലേഷ്യയിലും രണ്ടു പേര്‍ ബഹ്റൈനിലുമാണുള്ളത്. പഞ്ചാബ് എം.പി. അവിനാഷ് റായിയുടെ ചോദ്യത്തിന് രാജ്യസഭാ കമ്മിറ്റി മുമ്പാകെ കേന്ദ്ര വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍നിന്ന് ഇവരുടെ രേഖകള്‍ ശരിയാക്കാത്തതാണ് മോചനം വൈകാന്‍ കാരണം. വിദേശത്തെ ഇന്ത്യന്‍ സംഘത്തില്‍നിന്ന് തടവുകാരെ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. 2014 ജൂലൈ മുതല്‍ 16 പേരെ മോചിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മോചിപ്പിക്കപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് വരാനാവശ്യമായ വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.