പാസ്വാന്‍ കുടുംബത്തില്‍ ഭിന്നത

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും എല്‍.ജെ.പി അധ്യക്ഷനുമായ രാം വിലാസ് പാസ്വാന്‍െറ കുടുംബത്തില്‍ ഭിന്നത. പാസ്വാന്‍െറ മകന്‍ ചിരാഗ് പാസ്വാനെതിരെ മരുമകന്‍ അനില്‍കുമാര്‍ സാധുവാണ് രംഗത്തത്തെിയിരിക്കുന്നത്. പാര്‍ട്ടിയുടെ ദുര്‍ബല വിഭാഗസംഘടന ദലിത് സേനയുടെ നേതാവായ സാധുവിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടില്ല. പാസ്വാന്‍ മകനെ എല്ലാ അധികാരങ്ങളുമേല്‍പിക്കുന്നതില്‍ സാധുവിന് വിരോധമുണ്ടെന്നാണ് പറയപ്പെടുന്നത്.
തുടക്കകാരനായ ചിരാഗ് പാര്‍ട്ടിയിലെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ നേരത്തേതന്നെ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. ബോളിവുഡില്‍നിന്ന് വിടപറഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ചിരാഗിന്‍െറ ബുദ്ധിയാണ് ബിഹാറില്‍ ബി.ജെ.പിയുമായുള്ള പാര്‍ട്ടിയുടെ സഖ്യത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈശാലി എം.എല്‍.എ രാമസിങ് പാര്‍ട്ടിയിലെ എല്ലാ പദവികളും ഒഴിഞ്ഞിരുന്നു. ചിരാഗ് പാസ്വാന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെ മറ്റൊരു എം.എല്‍.എ വീണാദേവിയും രംഗത്തത്തെിയിട്ടുണ്ട്. പാര്‍ട്ടിയിലെയും കുടുംബത്തിലെയും അസ്വാരസ്യങ്ങളെപ്പറ്റി പാസ്വാനോ ചിരാഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.