തെരഞ്ഞെടുപ്പ് കമീഷന്‍ കൈപ്പിടിയിലാണെന്ന് ബി.ജെ.പി നേതാവ്

സുരി/പശ്ചിമബംഗാള്‍: രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ തങ്ങളുടെ കൈപ്പിടിയിലാണെന്ന ബി.ജെ.പി നേതാവിന്‍െറ പ്രസ്താവന വിവാദത്തില്‍. സിനിമയില്‍ നിന്നു രാഷ്ട്രീയത്തില്‍ എത്തിയ ജയ് ബാനര്‍ജിയാണ് മയൂരേശ്വറില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ വിവാദ പ്രസ്താവന നടത്തിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ് എന്നായിരുന്നു പ്രസ്താവന.

ബംഗാളിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് സൈന്യത്തിന്‍െറ മേല്‍നോട്ടത്തിലായിരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബി.ജെ.പിയുടെ ബുള്‍ഡോസര്‍ ഉരുളുന്നത് പശ്ചിമ ബംഗാളിലേക്കാണെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും ജയ് ബാനര്‍ജി വ്യക്തമാക്കി.

അതേസമയം, ജയ് ബാനര്‍ജിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞു തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭൂം ജില്ലാ പ്രസിഡന്‍റ് അനുബ്രത മണ്ഡല്‍ രംഗത്തെത്തി. സാധാരണക്കാര്‍ തൃണമൂലിനൊപ്പമാണെന്ന് അനുബ്രത പറഞ്ഞു. ബിര്‍ഭൂമിലെ 11 നിയമസഭാ സീറ്റിലും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിക്കും. ഏതു തരത്തിലുള്ള ബുള്‍ഡോസറാണ് ബംഗാളിലേക്ക് ഉരുളുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ളെന്നും അനുബ്രത കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.