മുംബൈ: ഷീന ബോറയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതിലും റായിഗഡ് ജില്ലയിലെ പെന്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം കാട്ടിയെന്ന് സംശയം. 2012 മേയ് 23ന് പെന്നിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ കണ്ടത്തെിയ പാതി കത്തിയെരിഞ്ഞ ജഡത്തിന്‍െറ അവശിഷ്ടങ്ങളല്ല പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചതെന്നാണ് സംശയിക്കുന്നത്.
2012ല്‍ പെന്‍ പൊലീസ് പരിശോധനക്ക് അയച്ച ജഡാവശിഷ്ടം ഷീന ബോറയുടേതല്ളെന്നും മറ്റാരുടേതോ ആണെന്നും നായര്‍ ഹോസ്പിറ്റലില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. പരിശോധനക്ക് നല്‍കിയവയില്‍ മൃഗങ്ങളുടെ എല്ലുകളുമുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ദ്രാണി മുഖര്‍ജിയുടെ അറസ്റ്റിനു പിന്നാലെ കഴിഞ്ഞ മാസം ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ ജഡം സംസ്കരിച്ചിടത്തുനിന്ന് കുഴിച്ചെടുത്ത എല്ലുകളും പല്ലുകളും ഷീന ബോറയുടെതാണെന്ന് പിന്നീട് കലീനയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ജഡം കണ്ടത്തെിയിട്ടും കൊലപാതക കേസെടുക്കാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥരും റായ്ഗഡ് പൊലീസ് മേധാവിയും അന്വേഷണം നേരിടുന്നതിനിടെയാണ് ഫോറന്‍സിക് പരിശോധനയും അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന സംശയവുമുയരുന്നത്.
ഡോ. സഞ്ജയ് താക്കൂറാണ് ജഡം പോസ്റ്റുമോര്‍ട്ടം നടത്തിയത്. വലതു മുതുകെല്ല്, രണ്ട് പല്ലുകള്‍, മുടിച്ചുരുള്‍, കത്തിയ തൊലി എന്നിവയാണ് സഞ്ജയ് താക്കൂര്‍ പൊലീസിന് കൈമാറിയത്. എന്നാല്‍, ഫോറന്‍സിക് പരിശോധനക്ക് മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിലേക്ക് പെന്‍ പൊലീസ് അയച്ചത് രണ്ട് പല്ലുകളും ഏതാനും വാരിയെല്ലുകളും മുടിച്ചുരുള്‍, കത്തിയ തൊലി, നേരിയ എല്ലുകള്‍ എന്നിവയാണ്. ഇന്ദ്രാണിയുടെ അറസ്റ്റിനു ശേഷം മുംബൈ പൊലീസാണ് ജെ.ജെ മെഡിക്കല്‍ കോളജില്‍നിന്ന് അന്നത്തെ ജഡാവശിഷ്ടങ്ങള്‍ വാങ്ങി നായര്‍ ഹോസ്പിറ്റലില്‍ പരിശോധനക്ക് അയച്ചത്. അവശിഷ്ടങ്ങള്‍ ഷീനയുടെതല്ളെന്ന് റിപ്പോര്‍ട്ട് നല്‍കിയ നായര്‍ ഹോസ്പിറ്റല്‍ നേരിയ എല്ലുകള്‍ മൃഗങ്ങളുടെതാകാമെന്ന് പറഞ്ഞിരുന്നു.
ഷീനയുടെതെന്ന് കരുതുന്ന ജഡം കണ്ടത്തെുമ്പോള്‍ പെന്‍ പൊലീസ് സ്റ്റേഷനിലെ സീനീയര്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് മിര്‍ഗെയും റായിഗഡ് ജില്ലാ എസ്.പി റാവു സാഹെബ് ദത്താത്രെയ ഷിന്‍ഡെയുമായിരുന്നു. പാതി കത്തിയ ജഡം കണ്ടത്തെിയിട്ടും കൊലപാതക കേസെടുത്ത് അന്വേഷിക്കാത്തതില്‍ ഇവര്‍ അന്വേഷണം നേരിടുകയാണ്. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുക്കാതിരുന്നതെന്നാണ് സീനിയര്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.