പട്ന: അംബേദ്കര്‍ ജന്മവാര്‍ഷികത്തിന്‍െറ ഭാഗമായി ബിഹാറിലെ രാംനഗറില്‍ ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുക്കില്ല. സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തിരക്കുകളുള്ളതിനാല്‍ നിതീഷിന് റാലിയില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്നും അസാന്നിധ്യത്തിന് രാഷ്ട്രീയമാനം കാണേണ്ടതില്ളെന്നും ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് അശോക് ചൗധരി പറഞ്ഞു. നേരത്തെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും ഇതേ കാരണത്താല്‍ റാലിയില്‍ പങ്കെടുക്കില്ളെന്ന് അറിയി
ച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയതായി ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗി അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിലെ നേതാക്കള്‍ വേദി പങ്കിടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ വരാനുണ്ടെന്നും ത്യാഗി കൂട്ടി
ച്ചേര്‍ത്തു.
റാലിയില്‍ പങ്കെടുക്കാതിരിക്കുന്നത് സംബന്ധിച്ച് നിതീഷ് കുമാര്‍ പ്രതികരിച്ചിട്ടില്ല. ‘മഹാസഖ്യം ഓരോ പാര്‍ട്ടിയും മത്സരിക്കുന്ന സീറ്റുകളുടെ അന്തിമപട്ടിക തയാറാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 19ന് ലിസ്റ്റ് പുറത്തിറക്കും’ -നിതീഷ് ട്വിറ്ററില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.